W E I R D

Thursday, November 15, 2007

ക്യാമ്പസിലെ രാത്രി

ഇരുട്ടിന്റെ പുഴ
വെളിച്ചക്കാലുകളെ ഒഴിവാക്കി
വളഞ്ഞൊഴുകുന്ന ക്യാമ്പസ്.
ചില മൂലകളില്‍
ആഴമുള്ള ചുഴികള്‍.

മുത്തച്ഛന്റെ തുള വീണ കുട പോലെ

കുഞ്ഞുവെളിച്ചക്കീറുകളുള്ള ആകാശം.

ഏതോ പഴയ സ്ലേറ്റ് പോലെ..

നിറയെ കുത്തുകളും പുള്ളികളുമായി..

കണ്ണു മിന്നിച്ചൊന്നു നോക്കിയാല്‍

‍നെടുകെയും കുറുകെയും
കുഞ്ഞു കുഞ്ഞു സങ്കലനച്ചിഹ്നങ്ങള്‍‌ക്ക് മീതെ
മനസ്സിലാവാത്ത കണക്ക് പോലെ
ഗുണനച്ചിഹ്നങ്ങളും...

വിറങ്ങലിച്ചു നില്‍‌ക്കുന്ന മരങ്ങള്‍
ഇരുട്ടിന്റെ പ്രേതങ്ങള്‍ പോലെ..
ആകാശത്തേക്ക് വിരലുകളുയര്‍ത്തി..
നോക്കാനേ പേടിയാവുന്നവ..

വെളിച്ചക്കാലുകള്‍‌ക്ക് കീഴെ
ഉറുമ്പുകളും ഞാനും അഭയാര്‍ത്ഥികള്‍.........


[thus spake Retarded]