ക്യാമ്പസിലെ രാത്രി
ഇരുട്ടിന്റെ പുഴ
വെളിച്ചക്കാലുകളെ ഒഴിവാക്കി
വളഞ്ഞൊഴുകുന്ന ക്യാമ്പസ്.
ചില മൂലകളില്‍
ആഴമുള്ള ചുഴികള്‍.
മുത്തച്ഛന്റെ തുള വീണ കുട പോലെ
കുഞ്ഞുവെളിച്ചക്കീറുകളുള്ള ആകാശം.
ഏതോ പഴയ സ്ലേറ്റ് പോലെ..
നിറയെ കുത്തുകളും പുള്ളികളുമായി..
കണ്ണു മിന്നിച്ചൊന്നു നോക്കിയാല്‍
നെടുകെയും കുറുകെയും
കുഞ്ഞു കുഞ്ഞു സങ്കലനച്ചിഹ്നങ്ങള്‍ക്ക് മീതെ
മനസ്സിലാവാത്ത കണക്ക് പോലെ
ഗുണനച്ചിഹ്നങ്ങളും...
വിറങ്ങലിച്ചു നില്‍ക്കുന്ന മരങ്ങള്‍
ഇരുട്ടിന്റെ പ്രേതങ്ങള്‍ പോലെ..
ആകാശത്തേക്ക് വിരലുകളുയര്‍ത്തി..
നോക്കാനേ പേടിയാവുന്നവ..
വെളിച്ചക്കാലുകള്‍ക്ക് കീഴെ
ഉറുമ്പുകളും ഞാനും അഭയാര്‍ത്ഥികള്‍.........
[thus spake Retarded]
9 Comments:
അതെന്തു പരിപാടിയാണിഷ്ടാ... ബാക്കി കൂടെ പറയൂന്നേ... ഹഹ.
;)
3:45 am, November 16, 2007
കവിതകളിങ്ങനെ പോരട്ടെ :)
5:17 am, November 19, 2007
കവിത നന്നായിരിക്കുന്നു.
ബ്ലോഗിന്റെ ഹെഡ്ഡിങ് മലയാളത്തില്‍ അല്ലാത്തതിനാലും ബ്ലോഗ് ഭാഷ മലയാളമല്ലാത്തതിനാലും താങ്കളുടെ പോസ്റ്റുകള്‍ സെര്‍ചില്‍ വരുന്നില്ല. മലയാളം എഴുതാന്‍ പുതിയ ഒരു ബ്ലോഗ് തുടങ്ങുകയാണെങ്കില്‍ നന്നായിരിക്കും.
അതു കൂടാതെ, മറുമൊഴികള്‍ എന്ന ഒരു ഗൂഗിള്‍ ഗ്രൂപ് ഉണ്ട് മലയാളം പോസ്റ്റുകളിലെ കമെന്റുകളെ ഒരുമിച്ച് ചേര്‍ക്കാന്‍.
marumozhikal@gmail.com ലേക്ക് കമെന്റുകള്‍ തിരിച്ചു വിടുകയാണെങ്കില്‍ പോസ്റ്റ് കൂടുതല്‍ പേര്‍ കാണും.
-സുല്‍
6:01 am, November 19, 2007
പെട്ടെന്നു തീരുമാനമായല്ലോ രാഗേഷ് :)
-സുല്‍
7:54 am, November 19, 2007
ഇപ്പോള്‍ കമെന്റുകള്‍ മറുമൊഴിയിലും വരുന്നുണ്ട് രാഗേഷ്. ഇപ്പോള്‍ താങ്കളുടെ രചനകള്‍ കൂടുതല്‍ പേരിലേക്കെത്തും എന്നു വിശ്വസിക്കട്ടെ!
ഓടോ : കൂട്ടുകാരേ, ഇതൊരു പഴയ പുതിയ ബ്ലോഗന്‍ ‘മണ്ണുണ്ണി |retarded’ :)
-സുല്‍
8:24 am, November 19, 2007
:)
8:45 am, November 19, 2007
കൊള്ളാം രാഗേഷ്,
മഞുതുള്ളി വഴികാട്ടിയായി ഉപാസനക്ക് ഇവിടെ വരാന്‍
:)
ഉപാസന
4:02 pm, November 21, 2007
കൊള്ളാം...
12:22 pm, November 27, 2007
nice...:)
5:13 pm, December 07, 2007
Post a Comment
<< Home