W E I R D

Tuesday, August 28, 2007

ഒരു ഗസല്‍

വെറുതെയെന്നെ വിളിക്കേണ്ടനന്തതേ
വരികയില്ലെന്റെ ഭൂമിയെ വിട്ടു ഞാന്‍
ഇളയഭൂവിതിന്‍ പച്ചപ്പുമീര്‍പ്പവും
മതിയെനി,ക്കിതെന്‍ കാലവും സഔഖ്യവും

മൃതിയിലേയ്ക്കു നടക്കണം പുല്ലിലൂ-
ടൊരു ചെറുതത്ത തോളിലുണ്ടാവണം
ഒരു കുളിര്‍‌കാറ്റു ചെമ്പകത്തിന്‍‌മണം
ഉടലേറ്റിയെന്നൊപ്പം നടക്കണം

പുതിയ വീട്ടിലെന്നെ കാത്തിരിക്കണം
ഒരു പനിക്കൂര്‍‌‌ക്ക, കാന്താരി, നാരകം
ഒരു ബലിക്കാക്ക, ചീവീട്‌, നെയ്യുറു-
മ്പൊരു കുറുങ്കുഴല്‍, ചന്ദ്രന്‍, മഴ, മകള്‍.......................[]

by Satchidananthan in MALAYALAM magazine - dated: 27/02/02

3 Comments:

Blogger വിഷ്ണു പ്രസാദ് said...

കവിത നന്നായിട്ടുണ്ട്...

7:02 am, August 28, 2007

 
Blogger വിഷ്ണു പ്രസാദ് said...

ഓ ഇത് സച്ചിദാനന്ദന്റെ കവിതയാണല്ലേ....
അത് ശ്രദ്ധിച്ചില്ല :)

7:04 am, August 28, 2007

 
Blogger Unknown said...

ഇങ്ങനത്തെ നല്ല നല്ല കവിതകള്‍ ഇനിയും കാത്തിരിക്കുന്നു...
സത്യം പറഞ്ഞാല്‍ ഈ കവിയെ കുറിച്ചു ഞാന്‍ കേട്ടിട്ടുപോലുമില്ല....
ഇതു വായിച്ചപ്പോള്‍ ഒത്തിരി ഇഷ്ടമായി...
:)

3:40 am, August 30, 2007

 

Post a Comment

<< Home