വീണ്ടും...
ഇന്നലെ ഉറക്കത്തില്‍ കൂട്ടുകാരിയുടെ
മിന്നുന്ന നോട്ടം.
മറക്കാന്‍ പറ്റുന്നില്ല;
ഓര്‍ക്കാനും.
മറക്കാന്‍ പറ്റാത്തത്ര മൂര്‍ഛ
ഓര്‍മിക്കാനും പറ്റാത്തത്ര മൂര്‍ഛ
ഉറക്കം ചുളിവു നിവര്‍ന്നാല്‍
മറക്കുമെന്നു കരുതി
ഇപ്പോള്‍ ചിരിക്കുന്ന മുഖം പോലും
ഓര്‍മ വരുന്നില്ല.
മിന്നുന്ന ആ നോട്ടം മാത്രം.
ഇനിയുമെന്തോ ബാക്കിയുണ്ടെന്നോ?
ഇനിയൊന്നും ബാക്കിയില്ലെന്നിതേവരെയറിഞ്ഞില്ലെയെന്നോ?
നോട്ടം - ചെരിഞ്ഞു നിന്നോ? നേരെ നിന്നോ?
മുടി ഒരു കൈ കൊണ്ടു മാടി വെച്ചോ?
പണ്ടത്തെപ്പൊലെ..
വേറൊന്നും ഓര്‍മയില്ല
രണ്ടു മൂര്‍ഛയുള്ള കണ്ണുകള്‍ മാത്രം.
ഇനി കുറച്ചു നാളുകള്‍ക്കെങ്കിലും
മനസ്സില്‍ ഒരു നോട്ടം മാത്രം.
രണ്ടു കണ്ണുകള്‍ മാത്രം..
കുറച്ചു നാളുകള്‍ക്കെങ്കിലും,
എനിക്ക് വേറൊന്നും ആലോചിക്കണ്ട.
അമര്‍ത്തിയ ഒരു ചിരി
എവിടെ നിന്നോ കേള്‍ക്കുന്ന പോലെ
ഇനി വേറൊന്നും ഓര്‍ക്കാന്‍ വയ്യ.
കനിവുള്ള ഒരു നോട്ടത്തിനു വേണ്ടിയെങ്കിലും
ഒന്നു കണ്ണടച്ചോട്ടെ..
കനിവുള്ള ഒരു നോട്ടത്തിനു വേണ്ടിയെങ്കിലും
{a small 'supposed-to-be' poem of mine, redone in malayalam. Was earlier posted as 'VEENDUM' in english script.. - retarded}
8 Comments:
good one ennu njan nerathey paranjhitundallo.... ippolum athu thanney parayunnu...
and...
please put more mallu posts...
i can use them for spelling reference :)))
3:34 am, September 04, 2007
നന്നായിട്ടുണ്ട്
:)
6:20 am, September 04, 2007
വളരെ നന്നായിട്ടുണ്ട്
:))
3:57 am, September 05, 2007
beautiful!
6:53 am, September 06, 2007
U know I didnt read a word of it..Yet I love it...I had read the english version right?
4:17 am, September 09, 2007
കാണ്‍മാനില്ല :)
വായനക്കാരെ നിഗൂഢതയില്‍ ആക്കിയിട്ടു ശ്രീ രാഗേഷ് വെള്ളാട്ട് മുങ്ങിയിരിക്കുകയാണ്....
കേരളത്തിന്റെ സ്വന്തം കവിയും കഥയെഴുത്തുക്കാരനുമൊക്കെയായ ശ്രീമാന്റെ അടുത്ത പോസ്റ്റിനായി ജനം കണ്ണില്‍ എണ്ണ ഒഴിച്ചു കാത്തിരിക്കുകയാണെന്നും ശ്രീമാന്‍ ബൂലോഗത്തേക്ക് പെട്ടെന്നു തിരിച്ചു വരണമെന്നും ഈ കമന്റെ വഴി ഞാന്‍ വിനീതമായി അപേക്ഷിക്കുന്നു....
statutory warning:
വേഗം അടുത്തതു പോസ്റ്റിക്കോ... ഇല്ലെങ്കില്‍ ഇനിയും ഞാന്‍ ബ്ലോഗേല്‍ കയറി ഊളയടിക്കും....
:P
3:50 am, September 26, 2007
“ഇരുമിഴിയിണക്കുമെന്തിനു കൊടുത്തു
ദൈവമിത്രയഴകും വശ്യതയും?”
ഉറക്കം കുട്ടിച്ചോറായല്ലോ ഭഗവാനേ.
നല്ല എഴുത്തു. ഇനിയും പ്രതീക്ഷിക്കട്ടെ.
-സുല്‍
10:01 am, November 15, 2007
ഇന്നലെ ഉറക്കത്തില്‍ കൂട്ടുകാരിയുടെ
മിന്നുന്ന നോട്ടം.
മറക്കാന്‍ പറ്റുന്നില്ല;
ഓര്‍ക്കാനും.
രാഗേഷ്, നന്നായിരിക്കുന്നു കവിത. :) ഇനിയുമെഴുതൂ.
10:10 am, November 15, 2007
Post a Comment
<< Home