W E I R D

Monday, September 03, 2007

വീണ്ടും...

ഇന്നലെ ഉറക്കത്തില്‍‌ കൂട്ടുകാരിയുടെ
മിന്നുന്ന നോട്ടം.
മറക്കാന്‍‌ പറ്റുന്നില്ല;
ഓര്‍‌ക്കാനും.

മറക്കാന്‍‌ പറ്റാത്തത്ര മൂര്‍‌ഛ
ഓര്‍‌മിക്കാനും പറ്റാത്തത്ര മൂര്‍‌ഛ
ഉറക്കം ചുളിവു നിവര്‍‌ന്നാല്‍‌
മറക്കുമെന്നു കരുതി
ഇപ്പോള്‍‌ ചിരിക്കുന്ന മുഖം പോലും
ഓര്‍‌മ വരുന്നില്ല.
മിന്നുന്ന ആ നോട്ടം മാത്രം.

ഇനിയുമെന്തോ ബാക്കിയുണ്ടെന്നോ?
ഇനിയൊന്നും ബാക്കിയില്ലെന്നിതേവരെയറിഞ്ഞില്ലെയെന്നോ?
നോട്ടം - ചെരിഞ്ഞു നിന്നോ? നേരെ നിന്നോ?
മുടി ഒരു കൈ കൊണ്ടു മാടി വെച്ചോ?
പണ്ടത്തെപ്പൊലെ..

വേറൊന്നും ഓര്‍‌മയില്ല
രണ്ടു മൂര്‍ഛയുള്ള കണ്ണുകള്‍ മാത്രം.

ഇനി കുറച്ചു നാളുകള്‍‌ക്കെങ്കിലും
മനസ്സില്‍ ഒരു നോട്ടം മാത്രം.
രണ്ടു കണ്ണുകള്‍‌ മാത്രം..

കുറച്ചു നാളുകള്‍‌ക്കെങ്കിലും,
എനിക്ക് വേറൊന്നും ആലോചിക്കണ്ട.
അമര്‍‌ത്തിയ ഒരു ചിരി
എവിടെ നിന്നോ കേള്‍ക്കുന്ന പോലെ
ഇനി വേറൊന്നും ഓര്‍‌‌ക്കാന്‍ വയ്യ.

കനിവുള്ള ഒരു നോട്ടത്തിനു വേണ്ടിയെങ്കിലും
ഒന്നു കണ്ണടച്ചോട്ടെ..

കനിവുള്ള ഒരു നോട്ടത്തിനു വേണ്ടിയെങ്കിലും


{a small 'supposed-to-be' poem of mine, redone in malayalam. Was earlier posted as 'VEENDUM' in english script.. - retarded}